AMOSA 6
6
ഇസ്രായേലിന്റെ നാശം
1“സീയോനിൽ സ്വൈരമായും ശമര്യാമലയിൽ നിർഭയരായും കഴിയുന്നവരേ, ജനതകളിൽ പ്രധാനികളേ, ഇസ്രായേൽജനം സഹായം തേടി സമീപിക്കുന്നവരേ, നിങ്ങൾക്കു ഹാ! ദുരിതം.” 2കല്നെ, ഹമാത്ത്, ഗത്ത് തുടങ്ങിയ വിജാതീയനഗരങ്ങളുടെ ഇന്നത്തെ സ്ഥിതി ചെന്നു നോക്കുക. അവ യെഹൂദായെക്കാളും ഇസ്രായേലിനെക്കാളും മെച്ചമായിരുന്നോ? അവരുടെ ദേശങ്ങൾ നിങ്ങളുടെ ദേശത്തെക്കാൾ വിശാലമായിരുന്നോ? 3അവർക്കുണ്ടായ അനർഥമൊന്നും നിങ്ങൾക്കുണ്ടാകാൻ പോകുന്നില്ല എന്ന ഭാവത്തിൽ നിങ്ങൾ അക്രമം അഴിഞ്ഞാടാൻ അനുവദിച്ചിരിക്കയല്ലേ? 4ദന്തതല്പങ്ങളിൽ വിശ്രമിക്കുകയും കുഞ്ഞാടുകളുടെയും കാളക്കിടാക്കളുടെയും മാംസം ഭക്ഷിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് ഹാ! കഷ്ടം. 5നിങ്ങൾ ദാവീദിനെപ്പോലെ സംഗീതം രചിക്കുന്നു; എങ്കിലും നിങ്ങളുടെ സംഗീതം വൃഥാലാപങ്ങൾ മാത്രം. 6ചഷകങ്ങൾ നിറയെ നിങ്ങൾ വീഞ്ഞു കുടിക്കുകയും വിശിഷ്ടതൈലം പൂശുകയും ചെയ്യുമ്പോൾ ഇസ്രായേലിന്റെ നാശത്തിൽ നിങ്ങൾക്കു ദുഃഖമില്ല.
7ആകയാൽ നിങ്ങൾതന്നെ ആദ്യം പ്രവാസികളാകും; നിങ്ങളുടെ സുഖജീവിതം അതോടെ നിലയ്‍ക്കും.” 8സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: അവിടുന്നു സ്വന്തനാമത്തിൽ ശപഥം ചെയ്യുന്നു: “ഇസ്രായേലിന്റെ അഹങ്കാരം ഞാൻ വെറുക്കുന്നു, അവരുടെ മണിമാളികകൾ എന്നിൽ അറപ്പുണ്ടാക്കുന്നു. അവരുടെ നഗരങ്ങളെ ഞാൻ സമൂലം ശത്രുവിനിരയാക്കും.
9ഒരു ഭവനത്തിൽ പത്തു പേർ ശേഷിച്ചിരുന്നാലും അവരെല്ലാം മരിക്കും. 10അവരുടെ ബന്ധു ശരീരങ്ങൾ സംസ്കരിക്കാൻ കൊണ്ടുപോകുമ്പോൾ ‘ഇനിയും ആരെങ്കിലും ഉണ്ടോ’ എന്നു വിളിച്ചു ചോദിച്ചാൽ ‘ഇല്ല’ എന്നു മറുപടി ലഭിക്കും. അപ്പോൾ അയാൾ പറയും: ‘കഷ്ടം! സർവേശ്വരന്റെ നാമം ഉച്ചരിക്കാൻപോലും ഇനി ആരുമില്ല.”
11സർവേശ്വരൻ കല്പിക്കുമ്പോൾ മാളികകൾ പൊട്ടിത്തകരും; കുടിലുകൾ തകർന്നുപോകും. 12പാറപ്പുറത്ത് കുതിര ഓടുമോ? കടലിൽ കാള പൂട്ടാനാവുമോ? നിങ്ങളോ, നീതിയെ വിഷമാക്കി മാറ്റി; ധർമത്തെ കയ്പാക്കി. 13#6:13 ലോദേബാർ = മിഥ്യ.ലോദേബാറും #6:13 കർനേം = കൊമ്പ് അഥവാ ശക്തിയുടെ പ്രതീകം.കർനേമും കീഴടക്കാൻ കരുത്തർ എന്നു നിങ്ങൾ അഹങ്കരിക്കുന്നു. 14സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇസ്രായേല്യരേ, നിങ്ങളുടെ നാടു കീഴടക്കാൻ ഞാൻ ഒരു ജനതയെ അയയ്‍ക്കും. ഹാമാത്ത് മുതൽ അരാബായിലെ തോടുവരെ അവർ നിങ്ങളെ പീഡിപ്പിക്കും.
Currently Selected:
AMOSA 6: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.