2 SAMUELA 9:1-7
2 SAMUELA 9:1-7 MALCLBSI
“യോനാഥാനെ ഓർത്തു ഞാൻ ദയ കാട്ടേണ്ടതിനു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ” എന്നു ദാവീദ് അന്വേഷിച്ചു. ശൗലിന്റെ കുടുംബത്തിൽ സീബ എന്നു പേരുള്ള ഒരു ഭൃത്യൻ ഉണ്ടായിരുന്നു. അവനെ ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. “നീയാണോ സീബ” രാജാവു ചോദിച്ചു. “അതേ, അടിയൻതന്നെ” അവൻ മറുപടി പറഞ്ഞു. രാജാവു ചോദിച്ചു: ” ഞാൻ ദൈവത്തിന്റെ കാരുണ്യം കാണിക്കേണ്ടതിനു ശൗലിന്റെ കുടുംബത്തിൽ ഇനിയും ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ?” സീബ പറഞ്ഞു: “രണ്ടു കാലും മുടന്തുള്ള ഒരു മകൻ യോനാഥാനുണ്ട്.” “അവൻ എവിടെയാണ്” രാജാവു ചോദിച്ചു. “അവൻ ലോദെബാരിൽ അമ്മീയേലിന്റെ പുത്രനായ മാഖീരിന്റെ ഭവനത്തിലുണ്ട്” സീബ പറഞ്ഞു. അപ്പോൾ ദാവീദുരാജാവ് ലോദെബാരിൽ അമ്മീയേലിന്റെ പുത്രനായ മാഖീരിന്റെ ഭവനത്തിലേക്ക് ആളയച്ച് അവനെ വരുത്തി. ശൗലിന്റെ പൗത്രനും യോനാഥാന്റെ പുത്രനുമായ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം നമസ്കരിച്ചു. ദാവീദ് മെഫീബോശെത്തിനെ വിളിച്ചപ്പോൾ “ഇതാ അടിയൻ” എന്ന് അവൻ പ്രതിവചിച്ചു. ദാവീദ് അവനോടു പറഞ്ഞു: “ഭയപ്പെടേണ്ടാ, നിന്റെ പിതാവായ യോനാഥാനെ ഓർത്ത് ഞാൻ നിന്നോടു കരുണ കാണിക്കും. നിന്റെ പിതാമഹനായ ശൗലിന്റെ ഭൂമിയെല്ലാം ഞാൻ നിനക്കു മടക്കിത്തരും. നീ എന്നും എന്റെ കൂടെ ഭക്ഷണം കഴിക്കുകയും വേണം.” ഇതുകേട്ടു താണുവണങ്ങിക്കൊണ്ടു മെഫീബോശെത്തു പറഞ്ഞു