YouVersion Logo
Search Icon

2 LALTE 18:4-7

2 LALTE 18:4-7 MALCLBSI

അദ്ദേഹം പൂജാഗിരികൾ നീക്കിക്കളഞ്ഞു; സ്തംഭങ്ങൾ തകർത്തു; അശേരാപ്രതിഷ്ഠകൾ വെട്ടിനുറുക്കി. മോശ ഉണ്ടാക്കിയതും നെഹുഷ്ഠാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നതുമായ ഓട്ടുസർപ്പത്തെ അദ്ദേഹം തകർത്തുകളഞ്ഞു. ജനം അതിനു ധൂപം അർപ്പിച്ചുവന്നിരുന്നു. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനിൽ അദ്ദേഹം ആശ്രയിച്ചു. യെഹൂദാരാജാക്കന്മാരുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ മുൻഗാമികളിലോ പിൻഗാമികളിലോ ആരുംതന്നെ അദ്ദേഹത്തിനു തുല്യനായി ഉണ്ടായിരുന്നില്ല. അദ്ദേഹം സർവേശ്വരനോടു ചേർന്നുനിന്നു. അവിടുന്നു മോശയ്‍ക്കു നല്‌കിയ കല്പനകളെല്ലാം അനുസരിക്കുകയും അവിടുത്തെ പിന്തുടരുകയും ചെയ്തു. അവിടുന്ന് അദ്ദേഹത്തോടൊത്ത് ഉണ്ടായിരുന്നു; തന്റെ ഉദ്യമങ്ങളിലെല്ലാം അദ്ദേഹം വിജയശ്രീലാളിതനാകുകയും ചെയ്തു. അദ്ദേഹം അസ്സീറിയാരാജാവിനു വിധേയനാകാതെ എതിർത്തുനിന്നു.

Free Reading Plans and Devotionals related to 2 LALTE 18:4-7