2 CHRONICLE 27
27
യോഥാം
(2 രാജാ. 15:32-38)
1രാജാവാകുമ്പോൾ യോഥാമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറു വർഷം യെരൂശലേമിൽ ഭരിച്ചു. സാദോക്കിന്റെ പുത്രി യെരൂശാ ആയിരുന്നു മാതാവ്. 2തന്റെ പിതാവായ ഉസ്സിയായെപ്പോലെ അദ്ദേഹവും സർവേശ്വരനു ഹിതകരമാംവിധം ജീവിച്ചു. എന്നാൽ പിതാവിനെപ്പോലെ അദ്ദേഹം സർവേശ്വരന്റെ ആലയത്തിൽ അതിക്രമിച്ചു കടന്നില്ല. ജനം ദുഷ്പ്രവൃത്തികൾ തുടർന്നുകൊണ്ടിരുന്നു.
3ദേവാലയത്തിന്റെ വടക്കേ പടിവാതിലും ഓഫേൽ മതിലിന്റെ ഏറിയഭാഗവും അദ്ദേഹം നിർമ്മിച്ചു. 4യെഹൂദാ മലമ്പ്രദേശത്തു നഗരങ്ങളും കാടു നിറഞ്ഞ മലകളിൽ കോട്ടകളും ഗോപുരങ്ങളും അദ്ദേഹം പണിതു. 5അദ്ദേഹം അമ്മോന്യരാജാവിനെ യുദ്ധം ചെയ്തു തോല്പിച്ചു. അമ്മോന്യർ യോഥാമിന് ആ വർഷം നൂറു താലന്ത് വെള്ളിയും പതിനായിരം കോർ കോതമ്പും അത്രയുംതന്നെ ബാർലിയും നല്‌കി. അതുപോലെതന്നെ തുടർന്നുള്ള രണ്ടു വർഷവും കൊടുത്തു. 6തന്റെ ദൈവമായ സർവേശ്വരനു ഹിതകരമാംവിധം ജീവിതകാര്യങ്ങൾ ക്രമപ്പെടുത്തിയിരുന്നതുകൊണ്ട് അദ്ദേഹം ശക്തനായിത്തീർന്നു. 7യോഥാമിന്റെ മറ്റു പ്രവർത്തനങ്ങളും അദ്ദേഹം ചെയ്ത യുദ്ധങ്ങളും ജീവിതരീതിയും ഇസ്രായേലിലെയും യെഹൂദായിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 8ഇരുപത്തഞ്ചാം വയസ്സിൽ വാഴ്ച ആരംഭിച്ച യോഥാം പതിനാറു വർഷം യെരൂശലേമിൽ ഭരിച്ചു. 9യോഥാം മരിച്ച് തന്റെ പിതാക്കന്മാരോടു ചേർന്നു. ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രൻ ആഹാസ് പകരം രാജാവായി.
Currently Selected:
2 CHRONICLE 27: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.