1 TIMOTHEA 1:12-17
1 TIMOTHEA 1:12-17 MALCLBSI
നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ ഞാൻ സ്തുതിക്കുന്നു. എന്തുകൊണ്ടെന്നാൽ എന്നെ വിശ്വസ്തനായി കരുതി തന്റെ ശുശ്രൂഷയ്‍ക്കായി നിയോഗിച്ചുകൊണ്ട് എനിക്കാവശ്യമുള്ള ശക്തി അവിടുന്നു നല്‌കിയിരിക്കുന്നു. നേരത്തെ ഞാൻ ക്രിസ്തുയേശുവിനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. എങ്കിലും, അവിശ്വാസി ആയിരുന്ന കാലത്ത് ഞാൻ ചെയ്തത് അറിവില്ലാതെ ആയതിനാൽ എനിക്കു കരുണ ലഭിച്ചു. ക്രിസ്തുയേശുവിലുള്ള സ്നേഹത്തോടും വിശ്വാസത്തോടുമൊപ്പം അവിടുത്തെ കൃപയും എന്നിലേക്കു കവിഞ്ഞൊഴുകി. ക്രിസ്തുയേശു ലോകത്തിൽ വന്നത് പാപികളെ രക്ഷിക്കുവാനാകുന്നു എന്നുള്ള സന്ദേശം തികച്ചും വിശ്വസനീയവും സ്വീകാര്യയോഗ്യവുമാകുന്നു. ആ പാപികളിൽ ഞാൻ ഒന്നാമനത്രേ. എങ്കിലും ദൈവം തന്റെ മഹാക്ഷമയാൽ എന്നോടു കരുണ കാണിച്ചു. ക്രിസ്തുയേശുവിൽ വിശ്വസിച്ച് അനശ്വരജീവൻ പ്രാപിക്കുവാനുള്ളവർക്ക് ദൈവം എന്നെ ദൃഷ്ടാന്തമാക്കി. നിത്യനായ രാജാവും, അനശ്വരനും, അദൃശ്യനുമായ ഏകദൈവത്തിന് ബഹുമാനവും മഹത്ത്വവും എന്നുമെന്നേക്കും ഉണ്ടാകട്ടെ. ആമേൻ.