1 SAMUELA മുഖവുര
മുഖവുര
ഇസ്രായേൽചരിത്രത്തിൽ യോശുവമുതൽ ശമൂവേൽവരെയുള്ളവരുടെ കാലഘട്ടത്തിന് ‘ന്യായാധിപന്മാരുടെ കാലം’ എന്നു പറയുന്നു. ശമൂവേലിന്റെ കാലത്തു രാജവാഴ്ച ആരംഭിച്ചു. ന്യായാധിപഭരണത്തിൽനിന്ന് രാജവാഴ്ചയിലേക്കുള്ള പരിവർത്തനമാണു ശമൂവേലിന്റെ ഒന്നാംപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അവസാനത്തെ ന്യായാധിപതിയായ ശമൂവേൽ, ഇസ്രായേലിന്റെ ആദ്യത്തെ രാജാവായ ശൗൽ, വീരപരാക്രമിയായ ദാവീദ് എന്നിവരെ ചുറ്റിപ്പറ്റിയുള്ള ചരിത്രമാണ് ശമൂവേലിന്റെ ഒന്നാംപുസ്തകത്തിൽ കാണുന്നത്. ഇസ്രായേലിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ് ന്യായാധിപഭരണത്തിൽനിന്ന് രാജവാഴ്ചയിലേക്കുള്ള പരിവർത്തനം.
“ദൈവത്തോടുള്ള വിശ്വസ്തത വിജയവും, അനുസരണമില്ലായ്മ വിനാശവും വരുത്തുന്നു” എന്നതാണ് ഈ പുസ്തകത്തിന്റെ മുഖ്യപ്രമേയം. “എന്നെ ആദരിക്കുന്നവരെ ഞാൻ ആദരിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിക്കപ്പെടും” എന്നു സർവേശ്വരൻ പുരോഹിതനായ ഏലിയോട് അരുളിച്ചെയ്യുന്ന വാക്കുകൾ ഈ വസ്തുത വ്യക്തമാക്കുന്നു (1 ശമൂ. 2:30).
രാജവാഴ്ചയുടെ സ്ഥാപനത്തെക്കുറിച്ചുള്ള വിഭിന്നമായ ചിന്താഗതികൾ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിന്റെ യഥാർഥരാജാവ് സർവേശ്വരനായിരിക്കെ, ജനത്തിന്റെ അപേക്ഷയെ മാനിച്ച് അവർക്ക് അവിടുന്ന് ഒരു രാജാവിനെ തിരഞ്ഞെടുത്തു നല്‌കി. ദൈവത്തിന്റെ പരമാധികാരത്തിൻ കീഴിലാണ്, രാജാവും ജനങ്ങളും എന്നതാണ് സുപ്രധാന വസ്തുത. ദൈവത്തിന്റെ നിയമസംഹിതയിൽ, ധനികന്റെയും നിർധനന്റെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതാണ്.
പ്രതിപാദ്യക്രമം
ഇസ്രായേലിന്റെ ന്യായാധിപനായ ശമൂവേൽ 1:1-7:17
ശൗൽ രാജാവായിത്തീരുന്നു 8:1-10:27
ശൗലിന്റെ വാഴ്ചയുടെ ആദ്യഘട്ടം 11:1-15:35
ശൗലും ദാവീദും 16:1-30:31
ശൗലിന്റെയും പുത്രന്മാരുടെയും മരണം 31:1-13
Currently Selected:
1 SAMUELA മുഖവുര: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.