YouVersion Logo
Search Icon

1 PETERA മുഖവുര

മുഖവുര
ഏഷ്യാമൈനറിന്റെ ഉത്തരപ്രദേശങ്ങളിൽ അങ്ങും ഇങ്ങും ചിതറിപ്പാർത്തിരുന്ന ക്രിസ്ത്യാനികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പത്രോസ് ഈ കത്ത് ആരംഭിക്കുന്നത്.
“ദൈവജനം” എന്നാണ് ലേഖനകർത്താവ് അവരെ വിളിക്കുന്നത്. ക്രൈസ്തവവിശ്വാസം സ്വീകരിച്ചതുമൂലം നിഷ്ഠുരമായ പീഡനങ്ങളും കഷ്ടതകളും സഹിക്കേണ്ടിവന്ന സഹോദരന്മാരെ സമാശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ കത്തിന്റെ ഉദ്ദേശ്യം. യേശുക്രിസ്തുവിന്റെ ജീവിതത്തെ അനുസ്മരിപ്പിച്ചുകൊണ്ടാണ് എഴുത്തുകാരൻ അനുവാചകർക്ക് ഉത്തേജനം പകരുന്നത്. യേശുക്രിസ്തുവിന്റെ ക്രൂശുമരണം, ഉയിർത്തെഴുന്നേല്പ്, പ്രത്യാഗമനം - ഇവ അവർക്ക് പ്രത്യാശ നല്‌കുന്നതായിരുന്നു. ആ പ്രത്യാശയുടെ വെളിച്ചത്തിൽ എല്ലാ കഷ്ടതകളെയും പീഡനങ്ങളെയും നേരിടണമെന്നത്രേ ലേഖനകർത്താവ് അനുസ്മരിപ്പിക്കുന്നത്. വിശ്വാസത്തിന്റെ ആത്മാർഥത തെളിയിക്കുവാനുള്ള ഉരകല്ലാണ് ഈ കഷ്ടതകളെന്നും യേശുക്രിസ്തു വീണ്ടും പ്രത്യക്ഷനാകുമ്പോൾ അവർക്കു പ്രതിഫലം ലഭിക്കുമെന്നും ലേഖകൻ ഉറപ്പു നല്‌കുന്നു.
തങ്ങൾ യേശുക്രിസ്തുവിനുള്ളവർ ആണോ എന്ന് ഓർത്തുകൊണ്ടു ജീവിക്കണമെന്നും പത്രോസ് ശക്തമായി ഉദ്ബോധിപ്പിക്കുന്നു. ക്രിസ്തുവിലുള്ള നവജീവൻ പങ്കിടുവാൻ ഉള്ള ആഹ്വാനവും ഈ ലേഖനത്തിൽ ഉടനീളം കാണാം.
പ്രതിപാദ്യക്രമം
മുഖവുര 1:1-2
ദൈവത്തിന്റെ രക്ഷക പ്രവർത്തനത്തെ അനുസ്മരിപ്പിക്കുന്നു 1:3-12
വിശുദ്ധജീവിതം നയിക്കുന്നതിനുവേണ്ടിയുള്ള ഉദ്ബോധനം 1:13-2:10
പീഡനകാലത്ത് ക്രിസ്ത്യാനിയുടെ ചുമതല 2:11-4:19
ക്രിസ്തീയ സേവനവും വിനയവും 5:1-11
ഉപസംഹാരം 5:12-14

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in