YouVersion Logo
Search Icon

1 LALTE മുഖവുര

മുഖവുര
ഒന്നും രണ്ടും ശമൂവേലിലെ ചരിത്രങ്ങളുടെ തുടർച്ചയാണ് 1 രാജാക്കന്മാർ. ഇതിനെ മൂന്നു ഭാഗങ്ങളായി തിരിക്കാം:
1. ദാവീദിന്റെ പിൻഗാമിയായി ശലോമോൻ ഭരണം ഏല്‌ക്കുന്നതും ദാവീദിന്റെ മരണവും.
2. ശലോമോന്റെ ഭരണത്തിന്റെ നേട്ടങ്ങൾ.
3. ദേശം യെഹൂദായെന്നും ഇസ്രായേലെന്നും രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെടുന്നതും തുടർന്നുള്ള ചരിത്രവും.
ഈ കാലഘട്ടത്തിൽ പ്രവാചകന്മാർ ശക്തരായി പ്രവർത്തിച്ചിരുന്നു. വിഗ്രഹാരാധനയിൽനിന്നും അന്യജനതകളുമായുള്ള കൂട്ടുകെട്ടിൽനിന്നും രാജാവിനെയും ജനത്തെയും പിന്തിരിപ്പിക്കാൻ അവർ ശ്രമിച്ചു.
പ്രതിപാദ്യക്രമം
ദാവീദിന്റെ ഭരണത്തിന്റെ അവസാനം 1:1-2:12
ശലോമോൻ രാജാവാകുന്നു 2:13-46
ശലോമോന്റെ ഭരണം 3:1-11:43
a) ആദ്യവർഷങ്ങൾ 3:1-4:34
b) ദേവാലയ നിർമാണം 5:1-8:66
c) അവസാന നാളുകൾ 9:1-11:43
വിഭജിക്കപ്പെട്ട രാജ്യം 12:1-22:53
a) ഉത്തരഗോത്രങ്ങളുടെ കലാപം 12:1-14:20
b) യെഹൂദാ ഇസ്രായേൽ രാജാക്കന്മാർ 14:21-16:34
c) ഏലിയാപ്രവാചകൻ 17:1-19:21
d) ആഹാബുരാജാവ് 20:1-22:40
e) യെഹോശാഫാത്ത് 22:41-53

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in