YouVersion Logo
Search Icon

1 JOHANA മുഖവുര

മുഖവുര
ദൈവത്തോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമുള്ള കൂട്ടായ്മയിൽ ജീവിക്കുന്നതിന് അനുവാചകരെ പ്രോത്സാഹിപ്പിക്കുകയും ഈ കൂട്ടായ്മയെ നശിപ്പിക്കുന്ന ദുരുപദേശങ്ങളെ പിൻപറ്റുന്നതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പു നല്‌കുകയും ചെയ്യുക എന്നതാണ് യോഹന്നാന്റെ ഒന്നാമത്തെ കത്തിന്റെ മുഖ്യോദ്ദേശ്യം.
ഭൗതികലോകത്തോടു ബന്ധപ്പെടുന്നതിന്റെ പരിണിതഫലം തിന്മയാണെന്നും, തന്മൂലം യേശു യഥാർഥത്തിൽ മനുഷ്യനല്ലായിരുന്നു എന്നുമുള്ള വിശ്വാസത്തിന്മേൽ അധിഷ്ഠിതമായ ദുരുപദേശം ചിലർ പ്രചരിപ്പിച്ചുപോന്നു. രക്ഷിക്കപ്പെടുക എന്നു പറഞ്ഞാൽ ഭൗതികലോകത്തോടുള്ള എല്ലാ ബന്ധങ്ങളിൽനിന്നും വിമുക്തമാകുക എന്നാണർഥമെന്ന് ഈ ദുരുപദേശത്തിന്റെ വക്താക്കൾ തറപ്പിച്ചുപറഞ്ഞു. മാത്രമല്ല, സദാചാരത്തോടും സാഹോദര്യത്തോടും ബന്ധപ്പെട്ടതല്ല രക്ഷ എന്നും അവർ പഠിപ്പിച്ചു. അവരുടെ ഉപദേശങ്ങളിൽ ആകമാനം പടലപിണക്കം ഉള്ളതായി കാണാം.
താദൃശമായ അബദ്ധോപദേശങ്ങളെ ഖണ്ഡിച്ചുകൊണ്ട്, യേശുക്രിസ്തു യഥാർഥ മനുഷ്യനായിരുന്നു എന്നും യേശുവിൽ വിശ്വസിക്കുകയും ദൈവത്തെ സ്നേഹിക്കുകയും ചെയ്യുന്ന എല്ലാവരും അന്യോന്യം സ്നേഹിക്കേണ്ടതാണെന്നും യോഹന്നാൻ നിർവിശങ്കം പറയുന്നു.
പ്രതിപാദ്യക്രമം
മുഖവുര 1:1-4
വെളിച്ചവും ഇരുളും 1:5-2:29
ദൈവത്തിന്റെ മക്കളും പിശാചിന്റെ മക്കളും 3:1-24
സത്യവും അബദ്ധവും 4:1-6
സ്നേഹത്തിന്റെ ധർമം 4:7-21
ലോകത്തെ ജയിക്കുന്ന വിശ്വാസം 5:1-21

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in