1 CHRONICLE 7
7
ഇസ്സാഖാറിന്റെ പിൻഗാമികൾ
1ഇസ്സാഖാറിന്റെ പുത്രന്മാർ: തോല, പൂവാ, യാശൂബ്, ശിമ്രോൻ എന്നീ നാലു പേർ. 2തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാ, യെരിയേൽ, യഹ്മായി, ഇബ്സാം, ശെമൂവേൽ. ഇവർ തോലയുടെ ഭവനത്തിന്റെ തലവന്മാരും അവരുടെ തലമുറകളിൽ ശൂരന്മാരും ആയിരുന്നു. ദാവീദിന്റെ കാലത്ത് അവർ ഇരുപത്തീരായിരത്തി അറുനൂറു പേരുണ്ടായിരുന്നു. 3ഉസ്സിയുടെ പുത്രൻ ഇസ്രഹ്യാ; ഇസ്രഹ്യായുടെ പുത്രന്മാർ: മീഖായേൽ, ഓബദ്യാ, യോവേൽ, ഇശ്യാ. ഈ അഞ്ചു പേരും പ്രമുഖന്മാരായി രുന്നു. അവർക്ക് അനേകം ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു. 4അവരുടെ കൂട്ടത്തിൽ വംശാവലിപ്രകാരം കുടുംബമനുസരിച്ചു ഗണങ്ങളായി തിരിച്ച മുപ്പത്താറായിരം യോദ്ധാക്കൾ ഉണ്ടായിരുന്നു. 5ഇസ്സാഖാർഗോത്രത്തിൽ വംശാവലിപ്രകാരം ആകെ എൺപത്തേഴായിരം യോദ്ധാക്കൾ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.
ബെന്യാമീന്റെയും ദാനിന്റെയും വംശജർ
6ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, യെദീയയേൽ എന്നീ മൂന്നു പേർ. 7ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി എന്നീ അഞ്ചുപേർ കുലത്തലവന്മാരും വീരയോദ്ധാക്കളും ആയിരുന്നു. വംശാവലിപ്രകാരം ഇവരുടെ കുലങ്ങളിൽ ആകെ ഇരുപത്തീരായിരത്തി മുപ്പത്തിനാലു പേർ. 8ബേഖെരിന്റെ പുത്രന്മാർ: സെമീരാ, യോവാശ്, എലിയേസെർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാ, അനാഥോത്ത്, ആലേമെത്ത്. 9വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്ന യോദ്ധാക്കൾ ഇരുപതിനായിരത്തി ഇരുനൂറു പേർ. 10യെദീയയേലിന്റെ പുത്രൻ ബിൽഹാൻ; ബിൽഹാന്റെ പുത്രന്മാർ: യെവൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയനാ, സേഥാൻ, തർശീശ്, അഹീശാഹർ. 11യെദിയയേലിന്റെ കുലത്തിൽ പിതൃഭവനങ്ങൾക്കു തലവന്മാരും യുദ്ധവീരരുമായവർ പതിനേഴായിരത്തി ഇരുനൂറു പേർ. 12ഈരിന്റെ പുത്രന്മാർ: ശുപ്പീം, ഹുപ്പീം, അഹേരിന്റെ പുത്രൻ ഹുശീം.
നഫ്താലിയുടെ പിൻഗാമികൾ
13നഫ്താലിയുടെ പുത്രന്മാർ: യഹ്സിയേൽ, ഗൂനി, യേസെർ, ശല്ലൂം. ഇവർ ബിൽഹായുടെ സന്തതികൾ.
മനശ്ശെയുടെ പിൻഗാമികൾ
14മനശ്ശെയുടെ പുത്രന്മാർ: ഉപഭാര്യയായ അരാമ്യസ്‍ത്രീ പ്രസവിച്ച അസ്രീയേലും മാഖീറും. മാഖീർ ഗിലെയാദിന്റെ പിതാവാണ്. 15മാഖീർ ഹുപ്പീമിനും ശൂപ്പീമിനും ഭാര്യമാരെ നല്‌കി. മാഖീറിന്റെ സഹോദരിയാണ് മയഖാ. മാഖീറിന്റെ രണ്ടാമത്തെ പുത്രൻ സെലോഫഹാദിന് പുത്രിമാരെ ഉണ്ടായിരുന്നുള്ളൂ. 16മാഖീറിന്റെ ഭാര്യ മയഖാ, പേരെശ് എന്ന പുത്രനെ പ്രസവിച്ചു. പേരെശിന്റെ സഹോദരൻ ഗേരെശിന്റെ പുത്രന്മാരാണ് ഊലാമും രേക്കെമും. 17ഊലാമിന്റെ പുത്രൻ ബദാൻ. ഇവരെല്ലാമാണ് മനശ്ശെയുടെ പുത്രനായ മാഖീരിന്റെ പുത്രൻ ഗിലെയാദിന്റെ സന്തതികൾ. 18അവന്റെ സഹോദരിയായ ഹമ്മോലേഖെത്തിന്റെ പുത്രന്മാർ: ഈശ്-ഹോദ്, അബീയേസെർ, മഹ്ലാ. 19ശെമീദയുടെ പുത്രന്മാർ: അഹ്യാൻ, ശേഖെം, ലിക്കഹി, അനീയാം.
എഫ്രയീമിന്റെ വംശജർ
20എഫ്രയീമിന്റെ പുത്രന്മാർ തലമുറക്രമത്തിൽ: ശൂഥേലഹ്, ബേരെദ്, തഹത്ത്, എലാദാ, തഹത്ത്, സബാദ്. 21ശൂഥേലഹിന്റെ പുത്രന്മാരായ ഏസെർ, എലാദാ എന്നിവർ തദ്ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിക്കാൻ ചെന്നപ്പോൾ കൊല്ലപ്പെട്ടു. 22അവരുടെ പിതാവായ എഫ്രയീം വളരെനാൾ വിലപിച്ചുകൊണ്ടിരുന്നു. സഹോദരന്മാർ അയാളെ ആശ്വസിപ്പിക്കാൻ വന്നു. 23പിന്നീട് എഫ്രയീം തന്റെ ഭാര്യയെ പ്രാപിക്കുകയും അവൾ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. തന്റെ കുടുംബത്തിന് ഉണ്ടായ അനർഥം നിമിത്തം അവനു ബെരീയാ എന്നു പേരിട്ടു. 24അവന്റെ പുത്രി ശെയെരാ താഴെയും മുകളിലും ഉള്ള ബേത്ത്-ഹോരോൻ പട്ടണങ്ങളും ഉസ്സേൻ-ശെയെര എന്ന പട്ടണവും നിർമ്മിച്ചു. 25എഫ്രയീമിന്റെ പുത്രൻ രേഫഹിന്റെ സന്തതികൾ തലമുറക്രമത്തിൽ: രേശെഫ്, തേലഹ്, 26-27തഹൻ, ലദാൻ, അമ്മീഹൂദ്, എലീശാമാ, നൂൻ, യെഹോശുവാ. 28അവർക്ക് അവകാശമായി ലഭിച്ച പാർപ്പിടങ്ങൾ: ബേഥേലും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളും, കിഴക്ക് നയരാനും, പടിഞ്ഞാറ് ഗേസെരും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളും, ഗസ്സയും ശെഖേമും അതിന് ചുറ്റുമുള്ള ഗ്രാമങ്ങളും, 29മനശ്ശെയുടെ ദേശത്തിനരികെയുള്ള ബേത്ത്-ശെയാനും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളും, താനാക്കും മെഗിദ്ദോയും ദോരും അതിനോടു ചേർന്ന ഗ്രാമങ്ങളും ആയിരുന്നു. ഈ സ്ഥലങ്ങളിൽ ഇസ്രായേലിന്റെ പുത്രനായ യോസേഫിന്റെ പുത്രന്മാർ പാർത്തു.
ആശേരിന്റെ പിൻഗാമികൾ
30ആശേരിന്റെ പുത്രന്മാർ: ഇമ്നാ, ഇശ്വാ, ഇശ്വി, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. 31ബെരീയായുടെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്റെ പിതാവായ മല്‌ക്കീയേൽ. 32ഹേബെറിന്റെ പുത്രന്മാർ: യഹ്ലേത്ത്, ശേമേർ, ഹോഥാ. 33ഇവരുടെ സഹോദരി ശുവ. യഹ്ലേത്തിന്റെ പുത്രന്മാർ: പാസാക്, ബിംഹാൽ, അശ്വാത്ത്. 34ശേമേരിന്റെ പുത്രന്മാർ: അഹീ, രൊഹ്ഗാ, യെഹൂബ്ബാ, അരാം. 35അയാളുടെ സഹോദരനായ ഹേലെമിന്റെ പുത്രന്മാർ: സോഫഹ്, ഇമ്നാ, ശേലെശ്, ആമാൽ. 36സോഫഹിന്റെ പുത്രന്മാർ: സൂഹാ, ഹർന്നേഫെർ, ശുവാൽ, 37ബേരി, ഇമ്രാ, ബേസെർ, ഹോദ്, ശമ്മാ, ശിൽശാ, ഇഥ്രാൻ, ബെയേരാ. 38യേഥെരിന്റെ പുത്രന്മാർ, യെഫുന്നെ, പിസ്പാ, അര. 39ഉല്ലയുടെ പുത്രന്മാർ: ആരഹ്, ഹന്നീയേൽ, രിസ്യാ. 40ഇവർ ആശേർഗോത്രത്തിലെ കുലത്തലവന്മാരും പ്രസിദ്ധരായ വീരയോദ്ധാക്കളും പ്രഭുക്കന്മാരിൽ പ്രമുഖരും ആയിരുന്നു. വംശാവലിപ്രകാരം ഇവരിൽ സൈന്യസേവനത്തിനു പ്രാപ്തരായ ഇരുപത്താറായിരം പേർ ഉണ്ടായിരുന്നു.
Currently Selected:
1 CHRONICLE 7: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.