1 CHRONICLE 3
3
ദാവീദ്‍രാജാവിന്റെ മക്കൾ
1ഹെബ്രോനിൽ വച്ചു ദാവീദിനു ജനിച്ച പുത്രന്മാർ: ജെസ്രീൽക്കാരി അഹീനോവാമിൽ ജനിച്ച അമ്നോൻ ആദ്യജാതനും കർമ്മേൽകാരി അബീഗയിലിൽ ജനിച്ച ദാനീയേൽ രണ്ടാമനും 2ഗെശൂർരാജാവായ തൽമായിയുടെ പുത്രി മയഖായിൽ ജനിച്ച അബ്ശാലോം മൂന്നാമനും ഹഗ്ഗീത്തിൽ ജനിച്ച അദോനീയാ നാലാമനും 3അബീതാലിൽ ജനിച്ച ശെഫത്യാ അഞ്ചാമനും എഗ്ലായിൽ ജനിച്ച ഇഥ്രെയാം ആറാമനും ആയിരുന്നു. 4ഹെബ്രോനിൽ ദാവീദ് ഏഴര വർഷം ഭരിച്ചു. അവിടെവച്ചാണ് ഈ ആറു പുത്രന്മാർ ജനിച്ചത്. യെരൂശലേമിൽ ദാവീദ് മുപ്പത്തിമൂന്നു വർഷം ഭരണം നടത്തി. 5അവിടെവച്ചു ജനിച്ച പുത്രന്മാർ: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവയിൽ ജനിച്ച ശിമേയ, ശോബാബ്, നാഥാൻ, ശലോമോൻ എന്നീ നാലു പേർ. 6ഇബ്ഹാർ, എലീശാമ, എലീഫേലെത്ത്, 7നോഗഹ്, നേഫെഗ്, യാഫീയ, എലീശാമ, 8എല്യാദ, എലീഫേലെത് എന്നീ ഒമ്പതു പേർ; ഉപഭാര്യമാരിൽ ജനിച്ചവരെ കൂടാതെ ദാവീദിനു ജനിച്ച പുത്രന്മാരാണ് ഇവർ. 9താമാർ എന്നൊരു സഹോദരിയും ഇവർക്കുണ്ടായിരുന്നു.
ശലോമോൻരാജാവിന്റെ പിൻഗാമികൾ
10ശലോമോന്റെ പിൻതുടർച്ചക്കാർ: രെഹബെയാം. അബീയാ, ആസ, യെഹോശാഫാത്ത്, യെഹോരാം, 11-12അഹസ്യാ, യോവാശ്, അമസ്യാ, 13അസര്യാ, യോഥാം, ആഹാസ്, ഹിസ്കീയാ, മനശ്ശെ, ആമോൻ, യോശീയാ. 14-15യോശീയായുടെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ, രണ്ടാമൻ യെഹോയാക്കീം, മൂന്നാമൻ സിദെക്കീയാ, നാലാമൻ ശല്ലൂം. 16യെഹോയാക്കീമിന്റെ പുത്രൻ യെഖൊന്യാ അവന്റെ പുത്രൻ സിദെക്കീയാ.
യെഖൊന്യായുടെ പിൻഗാമികൾ
17തടവുകാരനാക്കപ്പെട്ട യെഖൊന്യായുടെ പുത്രന്മാർ: ശെയല്ത്തീയേൽ, 18മല്‌കീരാം, പെദായാ, ശെനസ്സർ, യെക്കമ്യാ, ഹോശാമ, നെദബ്യാ. 19പെദായായുടെ പുത്രന്മാർ: സെരൂബ്ബാബേൽ, ശിമെയി. സെരൂബ്ബാബേലിന്റെ പുത്രന്മാർ: മെശുല്ലാം, ഹനന്യാ, അവരുടെ സഹോദരി ശെലോമീത്ത്. 20കൂടാതെ ഹശൂബാ, ഓഹെൽ, ബേരെഖ്യാ, ഹസദ്യാ, യൂശബ്-ഹേസെദ് എന്നീ അഞ്ചു പേരും ഉണ്ടായിരുന്നു. 21ഹനന്യായുടെ പുത്രന്മാർ പെലത്യാ, യെശയ്യാ. യെശയ്യായുടെ പുത്രൻ രെഫായാ, രെഫായായുടെ പുത്രൻ അർന്നാൻ. അർന്നാന്റെ പുത്രൻ ഓബദ്യാ; ഓബദ്യായുടെ പുത്രൻ ശെഖന്യാ. 22ശെഖന്യായുടെ പുത്രൻ ശെമയ്യ; ശെമയ്യായുടെ പുത്രന്മാർ: ഹത്തൂശ്, ഇഗാൽ, ബാരിഹ്, നെയര്യാ, ശാഫാത്ത് എന്നിങ്ങനെ ആറു പേർ. 23നെയര്യായുടെ പുത്രന്മാർ: എല്യോവേനായി, ഹിസ്കീയാ, അസ്രീക്കാം ഇങ്ങനെ മൂന്നു പേർ. 24എല്യോവേനായിയുടെ പുത്രന്മാർ: ഹോദവ്യാ, എല്യാശീബ്, പെലായാ, അക്കൂബ്, യോഹാനാൻ, ദെലായാ, അനാനി എന്നിങ്ങനെ ഏഴു പേർ.
Currently Selected:
1 CHRONICLE 3: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.