1
സദൃശവാക്യങ്ങൾ 22:6
സമകാലിക മലയാളവിവർത്തനം
കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക, വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല.
Compare
Explore സദൃശവാക്യങ്ങൾ 22:6
2
സദൃശവാക്യങ്ങൾ 22:4
വിനയമാണ് യഹോവാഭക്തി, അതിന്റെ അനന്തരഫലമോ ധനം, ബഹുമതി, ദീർഘായുസ്സ് എന്നിവയും.
Explore സദൃശവാക്യങ്ങൾ 22:4
3
സദൃശവാക്യങ്ങൾ 22:1
സൽപ്പേര് അനവധി സമ്പത്തിനെക്കാൾ അഭികാമ്യം; ആദരണീയരാകുന്നത് വെള്ളിയെക്കാളും സ്വർണത്തെക്കാളും ശ്രേഷ്ഠം.
Explore സദൃശവാക്യങ്ങൾ 22:1
4
സദൃശവാക്യങ്ങൾ 22:24
ക്ഷിപ്രകോപിയായ ഒരാളോട് സഖിത്വം അരുത്, പെട്ടെന്നു പ്രകോപിതരാകുന്നവരോട് അടുത്ത സൗഹൃദം സ്ഥാപിക്കുകയുമരുത്.
Explore സദൃശവാക്യങ്ങൾ 22:24
5
സദൃശവാക്യങ്ങൾ 22:9
ഉദാരമനസ്കരായവർ അനുഗൃഹീതർ, കാരണം അവർ തങ്ങളുടെ ഭക്ഷണം ദരിദ്രരുമായി പങ്കിടുന്നു.
Explore സദൃശവാക്യങ്ങൾ 22:9
6
സദൃശവാക്യങ്ങൾ 22:3
ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു; എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു.
Explore സദൃശവാക്യങ്ങൾ 22:3
7
സദൃശവാക്യങ്ങൾ 22:7
ധനികർ ദരിദ്രർക്കുമേൽ ആധിപത്യംനടത്തുന്നു, വായ്പവാങ്ങുന്നവർ വായ്പകൊടുക്കുന്നവരുടെ ദാസരുമാണ്.
Explore സദൃശവാക്യങ്ങൾ 22:7
8
സദൃശവാക്യങ്ങൾ 22:2
സമ്പന്നർക്കും ദരിദ്രർക്കും പൊതുവായി ഇതൊന്നുമാത്രം: അവർ ഇരുവരെയും യഹോവ സൃഷ്ടിച്ചു.
Explore സദൃശവാക്യങ്ങൾ 22:2
9
സദൃശവാക്യങ്ങൾ 22:22-23
ദരിദ്രർ നിസ്സഹായരായതിനാൽ അവരെ ചൂഷണംചെയ്യരുത് നിർധനരെ കോടതികയറ്റി തകർത്തുകളയരുത്, കാരണം അവരുടെ വ്യവഹാരം യഹോവ ഏറ്റെടുക്കുകയും അവരെ നശിപ്പിക്കുന്നവരെ നശിപ്പിക്കുകയുംതന്നെചെയ്യും.
Explore സദൃശവാക്യങ്ങൾ 22:22-23
Home
Bible
Plans
Videos