1
സങ്കീ. 31:24
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിക്കുവിൻ; നിങ്ങളുടെ ഹൃദയം ഉറച്ചിരിക്കട്ടെ.
Compare
Explore സങ്കീ. 31:24
2
സങ്കീ. 31:15
എന്റെ ജീവകാലം അങ്ങേയുടെ കയ്യിൽ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.
Explore സങ്കീ. 31:15
3
സങ്കീ. 31:19
അങ്ങേയുടെ ഭക്തന്മാർക്കു വേണ്ടി അവിടുന്ന് സംഗ്രഹിച്ചതും അവിടുത്തെ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യപുത്രന്മാർ കാൺകെ അവിടുന്ന് പ്രവർത്തിച്ചതുമായ അങ്ങേയുടെ നന്മ എത്ര വലിയതാകുന്നു.
Explore സങ്കീ. 31:19
4
സങ്കീ. 31:14
എങ്കിലും യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിച്ചു; “അവിടുന്ന് എന്റെ ദൈവം” എന്നു ഞാൻ പറഞ്ഞു.
Explore സങ്കീ. 31:14
5
സങ്കീ. 31:3
അവിടുന്ന് എന്റെ പാറയും എന്റെ കോട്ടയുമല്ലോ; അങ്ങേയുടെ നാമംനിമിത്തം എന്നെ നടത്തി പരിപാലിക്കേണമേ.
Explore സങ്കീ. 31:3
6
സങ്കീ. 31:5
അങ്ങേയുടെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, അവിടുന്ന് എന്നെ വീണ്ടെടുത്തിരിക്കുന്നു.
Explore സങ്കീ. 31:5
7
സങ്കീ. 31:23
യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, കർത്താവിനെ സ്നേഹിക്കുവിൻ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവർത്തിക്കുന്നവന് ധാരാളം പകരം കൊടുക്കുന്നു.
Explore സങ്കീ. 31:23
8
സങ്കീ. 31:1
യഹോവേ, ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; അങ്ങേയുടെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.
Explore സങ്കീ. 31:1
Home
Bible
Plans
Videos