1
ലൂക്കൊ. 8:15
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
നല്ല മണ്ണിലുള്ളതോ വചനം കേട്ടിട്ടു, ഹൃദയത്തിൽ സംഗ്രഹിക്കുകയും, ക്ഷമയോടെ ഗുണമുള്ള നല്ലഫലം കൊടുക്കുകയും ചെയ്യുന്നവർ തന്നെ.
Compare
Explore ലൂക്കൊ. 8:15
2
ലൂക്കൊ. 8:14
മുള്ളിനിടയിൽ വീണതോ, വചനം കേൾക്കുന്നവർ എങ്കിലും, വിവിധ ചിന്തകളാലും, ധനത്താലും, ഈ ലോകത്തിലെ സന്തോഷങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
Explore ലൂക്കൊ. 8:14
3
ലൂക്കൊ. 8:13
പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്ക് വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്ത് വിശ്വാസത്തിൽ നിന്നു മാറി പോവുകയും ചെയ്യുന്നു.
Explore ലൂക്കൊ. 8:13
4
ലൂക്കൊ. 8:25
പിന്നെ അവരോട്: നിങ്ങളുടെ വിശ്വാസം എവിടെ? എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ”ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നു” എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.
Explore ലൂക്കൊ. 8:25
5
ലൂക്കൊ. 8:12
വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിക്കുവാൻ പിശാച് വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.
Explore ലൂക്കൊ. 8:12
6
ലൂക്കൊ. 8:17
വെളിപ്പെടാതെ രഹസ്യമായിരിക്കുന്നതു ഒന്നുമില്ല; വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
Explore ലൂക്കൊ. 8:17
7
ലൂക്കൊ. 8:47-48
താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു. അവൻ അവളോട്: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
Explore ലൂക്കൊ. 8:47-48
8
ലൂക്കൊ. 8:24
അവർ പേടിച്ചു യേശുവിന്റെ അടുക്കെ ചെന്നു: ”നാഥാ, നാഥാ, ഞങ്ങൾ മരിക്കാൻ പോകുന്നു” എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റ് കാറ്റിനേയും രൂക്ഷമായ തിരമാലകളേയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി.
Explore ലൂക്കൊ. 8:24
Home
Bible
Plans
Videos