ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ,
അവർ കിടക്കമേൽ നിദ്രകൊള്ളുമ്പോൾ,
സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ,
അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു;
അവരെ മുന്നറിയിപ്പുകൾ കൊണ്ടു ഭയപ്പെടുത്തുന്നു.
മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും
പുരുഷനെ ഗർവ്വത്തിൽനിന്ന് രക്ഷിക്കുവാനും തന്നെ.
അവിടുന്ന് കുഴിയിൽനിന്ന് അവന്റെ പ്രാണനെയും
വാളാൽ നശിക്കാതെ അവന്റെ ജീവനെയും രക്ഷിക്കുന്നു.