1
സഭാപ്രസംഗി 5:2
സത്യവേദപുസ്തകം OV Bible (BSI)
അതിവേഗത്തിൽ ഒന്നും പറയരുത്; ദൈവസന്നിധിയിൽ ഒരു വാക്ക് ഉച്ചരിപ്പാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുത്; ദൈവം സ്വർഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാൽ നിന്റെ വാക്ക് ചുരുക്കമായിരിക്കട്ടെ.
Compare
Explore സഭാപ്രസംഗി 5:2
2
സഭാപ്രസംഗി 5:19
ദൈവം ധനവും ഐശ്വര്യവും അത് അനുഭവിച്ചു തന്റെ ഓഹരി ലഭിച്ച് തന്റെ പ്രയത്നത്തിൽ സന്തോഷിപ്പാൻ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യനും അതു ദൈവത്തിന്റെ ദാനം തന്നെ.
Explore സഭാപ്രസംഗി 5:19
3
സഭാപ്രസംഗി 5:10
ദ്രവ്യപ്രിയന് ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന് ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായയത്രേ.
Explore സഭാപ്രസംഗി 5:10
4
സഭാപ്രസംഗി 5:1
ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലത്; പരിജ്ഞാനമില്ലായ്കയാലല്ലോ അവർ ദോഷം ചെയ്യുന്നത്.
Explore സഭാപ്രസംഗി 5:1
5
സഭാപ്രസംഗി 5:4
ദൈവത്തിന് നേർച്ച നേർന്നാൽ കഴിപ്പാൻ താമസിക്കരുത്; മൂഢന്മാരിൽ അവനു പ്രസാദമില്ല; നീ നേർന്നതു കഴിക്ക.
Explore സഭാപ്രസംഗി 5:4
6
സഭാപ്രസംഗി 5:5
നേർന്നിട്ട് കഴിക്കാതെയിരിക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നതു നല്ലത്.
Explore സഭാപ്രസംഗി 5:5
7
സഭാപ്രസംഗി 5:12
വേല ചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.
Explore സഭാപ്രസംഗി 5:12
8
സഭാപ്രസംഗി 5:15
അവൻ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നതുപോലെ നഗ്നനായിതന്നെ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ട് അവൻ കൈയിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല.
Explore സഭാപ്രസംഗി 5:15
Home
Bible
Plans
Videos