1
2 രാജാക്കന്മാർ 6:17
സത്യവേദപുസ്തകം OV Bible (BSI)
പിന്നെ എലീശാ പ്രാർഥിച്ചു: യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശായുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു.
Compare
Explore 2 രാജാക്കന്മാർ 6:17
2
2 രാജാക്കന്മാർ 6:16
അതിന് അവൻ: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു.
Explore 2 രാജാക്കന്മാർ 6:16
3
2 രാജാക്കന്മാർ 6:15
ദൈവപുരുഷന്റെ ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരൻ അവനോട്: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു.
Explore 2 രാജാക്കന്മാർ 6:15
4
2 രാജാക്കന്മാർ 6:18
അവർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശായുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.
Explore 2 രാജാക്കന്മാർ 6:18
5
2 രാജാക്കന്മാർ 6:6
അത് എവിടെ വീണു എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു
Explore 2 രാജാക്കന്മാർ 6:6
6
2 രാജാക്കന്മാർ 6:5
എന്നാൽ ഒരുത്തൻ ഒരു മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായ്പ വാങ്ങിയതായിരുന്നു എന്ന് അവൻ നിലവിളിച്ചു.
Explore 2 രാജാക്കന്മാർ 6:5
7
2 രാജാക്കന്മാർ 6:7
ആ ഇരുമ്പു പൊങ്ങിവന്നു. അത് എടുത്തുകൊൾക എന്ന് അവൻ പറഞ്ഞു. അവൻ കൈ നീട്ടി അതെടുത്തു.
Explore 2 രാജാക്കന്മാർ 6:7
Home
Bible
Plans
Videos