ഈ നാലു ജീവികൾക്കും ആറു ചിറകു വീതം ഉണ്ടായിരുന്നു. അവയുടെ അകവും പുറവും നിറയെ കണ്ണുകളും.
“ഉണ്ടായിരുന്നവനും ഇപ്പോഴും ഉള്ളവനും
വരുവാനിരിക്കുന്നവനുമായ
സർവശക്തനായ ദൈവമായ കർത്താവു
പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ”
എന്ന് രാവും പകലും ആ ജീവികൾ അവിരാമം പാടിക്കൊണ്ടിരുന്നു.