1
MARKA 2:17
സത്യവേദപുസ്തകം C.L. (BSI)
ഇതു കേട്ടിട്ട് യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം; ഞാൻ പുണ്യവാന്മാരെയല്ല പാപികളെയാണു വിളിക്കുവാൻ വന്നത്” എന്നു പറഞ്ഞു.
Compare
Explore MARKA 2:17
2
MARKA 2:5
അവരുടെ വിശ്വാസം കണ്ടിട്ട് യേശു ആ രോഗിയോട്: “മകനേ, നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
Explore MARKA 2:5
3
MARKA 2:27
പിന്നീടു യേശു അവരോടു പറഞ്ഞു: “ശബത്തു മനുഷ്യനുവേണ്ടി ഏർപ്പെടുത്തിയിട്ടുള്ളതാണ്; മനുഷ്യൻ ശബത്തിനുവേണ്ടിയുള്ളവനല്ല.
Explore MARKA 2:27
4
MARKA 2:4
എന്നാൽ ജനബാഹുല്യം നിമിത്തം യേശുവിനെ സമീപിക്കുവാൻ അവർക്കു കഴിഞ്ഞില്ല; അതുകൊണ്ട് ആ വീടിന്റെ മുകളിൽ കയറി മട്ടുപ്പാവു പൊളിച്ച്, ആ രോഗിയെ കിടക്കയോടുകൂടി യേശുവിന്റെ മുമ്പിൽ ഇറക്കിവച്ചു.
Explore MARKA 2:4
5
MARKA 2:10-11
എന്നാൽ ഭൂമിയിൽ മനുഷ്യപുത്രനു പാപങ്ങൾ പൊറുക്കുവാൻ അധികാരമുണ്ടെന്നു ഞാൻ തെളിയിച്ചുതരാം.” അനന്തരം യേശു ആ പക്ഷവാതരോഗിയോട്, “എഴുന്നേറ്റു കിടക്കയെടുത്തു നിന്റെ വീട്ടിലേക്കു പോകുക എന്നു ഞാൻ നിന്നോടു പറയുന്നു” എന്ന് അരുൾചെയ്തു.
Explore MARKA 2:10-11
6
MARKA 2:9
പക്ഷവാതരോഗിയോടു നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തുകൊണ്ടു നടക്കുക എന്നു പറയുന്നതോ ഏതാണ് എളുപ്പം?
Explore MARKA 2:9
7
MARKA 2:12
അയാൾ തൽക്ഷണം എല്ലാവരും കാൺകെ എഴുന്നേറ്റ് കിടക്കയെടുത്തു നടന്നുപോയി. ഇതു കണ്ട് അവിടെ കൂടിയിരുന്നവരെല്ലാം വിസ്മയിച്ച് അദ്ഭുതപ്പെട്ടു. “ഇതുപോലെയൊരു സംഭവം ഒരിക്കലും കണ്ടിട്ടില്ലല്ലോ” എന്നു പറഞ്ഞുകൊണ്ട് അവർ ദൈവത്തെ പ്രകീർത്തിച്ചു.
Explore MARKA 2:12
Home
Bible
Plans
Videos