1
JEREMIA 17:7-8
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരനെ ആശ്രയിക്കയും അവിടുന്നു തന്നെ പൂർണ ആശ്രയമായിരിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ. അവൻ ആറ്റുതീരത്തു നട്ടിരിക്കുന്നതും വെള്ളത്തിലേക്കു വേരോടിയിരിക്കുന്നതുമായ വൃക്ഷംപോലെയാണ്; വേനൽക്കാലമാകുമ്പോൾ അതു ഭയപ്പെടുകയില്ല; അതിന്റെ ഇലകൾ എപ്പോഴും പച്ച ആയിരിക്കും; വരൾച്ചയുള്ള കാലത്ത് അതിന് ഉൽക്കണ്ഠയില്ല; അതു ഫലം പുറപ്പെടുവിച്ചുകൊണ്ടേയിരിക്കും.
Compare
Explore JEREMIA 17:7-8
2
JEREMIA 17:9
ഹൃദയം മറ്റേതൊന്നിനെക്കാളും കാപട്യം നിറഞ്ഞതും അത്യന്തം ദൂഷിതവുമാണ്; ആർക്കാണതു ഗ്രഹിക്കാൻ കഴിയുക?
Explore JEREMIA 17:9
3
JEREMIA 17:10
സർവേശ്വരനായ ഞാൻ ഹൃദയത്തെ പരിശോധിക്കുകയും മനസ്സിനെ പരീക്ഷിക്കുകയും ചെയ്യുന്നു; ഓരോ മനുഷ്യനും അവന്റെ വഴികൾക്കും പ്രവൃത്തികൾക്കും അനുസൃതമായി പ്രതിഫലം കൊടുക്കേണ്ടതിനുതന്നെ.
Explore JEREMIA 17:10
4
JEREMIA 17:5-6
സർവേശ്വരൻ അരുളിച്ചെയ്യുന്നു: “മനുഷ്യനിൽ വിശ്വാസമർപ്പിക്കയും കായബലത്തിൽ ആശ്രയിക്കയും ചെയ്തു സർവേശ്വരനിൽ നിന്ന് അകന്നുപോകുന്നവൻ ശപിക്കപ്പെട്ടവൻ. അവൻ മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്; നന്മ വരുമ്പോൾ അവനതു കാണാൻ കഴിയുന്നില്ല; മരുഭൂമിയിലെ വരണ്ട നിലത്തു, നിർജനമായ ഓരുനിലത്ത് അവൻ പാർക്കും.
Explore JEREMIA 17:5-6
5
JEREMIA 17:14
സർവേശ്വരാ, എന്നെ സുഖപ്പെടുത്തണമേ, എന്നാൽ ഞാൻ സൗഖ്യമുള്ളവനായിത്തീരും; എന്നെ രക്ഷിക്കണമേ, അപ്പോൾ ഞാൻ രക്ഷിക്കപ്പെടും; അങ്ങു മാത്രമാണ് എന്റെ പ്രത്യാശ.
Explore JEREMIA 17:14
Home
Bible
Plans
Videos