1
HEBRAI 8:12
സത്യവേദപുസ്തകം C.L. (BSI)
അവരുടെ അധർമം ഞാൻ പൊറുക്കും; അവരുടെ പാപങ്ങൾ ഒരിക്കലും ഓർക്കുകയുമില്ല.”
Compare
Explore HEBRAI 8:12
2
HEBRAI 8:10
സർവേശ്വരൻ ഇങ്ങനെ അരുൾചെയ്യുന്നു: “വരുംകാലത്ത് ഇസ്രായേൽജനത്തോടു ഞാൻ ചെയ്യുവാനിരിക്കുന്ന ഉടമ്പടി ഇതാകുന്നു: എന്റെ നിയമങ്ങൾ അവരുടെ മനസ്സിൽ ഞാൻ നല്കും; അവരുടെ ഹൃദയങ്ങളിൽ അവ ആലേഖനം ചെയ്യും. ഞാൻ അവരുടെ ദൈവമായിരിക്കും; അവർ എന്റെ ജനവുമായിരിക്കും.
Explore HEBRAI 8:10
3
HEBRAI 8:11
സർവേശ്വരനെ അറിയുക എന്ന് അവരിലാർക്കും തന്റെ സഹപൗരനെയോ സഹോദരനെയോ പറഞ്ഞു പഠിപ്പിക്കേണ്ടിവരികയില്ല; എന്തെന്നാൽ ഏറ്റവും എളിയവൻതൊട്ട് ഏറ്റവും വലിയവൻവരെ എല്ലാവരും എന്നെ അറിയും
Explore HEBRAI 8:11
4
HEBRAI 8:8
എന്നാൽ ജനങ്ങൾ കുറവുള്ളവരായിരുന്നതുകൊണ്ട് വേദഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: സർവേശ്വരൻ അരുൾചെയ്യുന്നു: “ഞാൻ ഇസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും ഒരു പുതിയ ഉടമ്പടിചെയ്യുന്ന ദിവസങ്ങൾ വരുന്നു.
Explore HEBRAI 8:8
5
HEBRAI 8:1
നാം പറയുന്നതിന്റെ സാരം ഇതാണ്; സ്വർഗത്തിൽ ദൈവത്തിന്റെ തേജോമയമായ സിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ഒരു മഹാപുരോഹിതൻ നമുക്കുണ്ട്.
Explore HEBRAI 8:1
Home
Bible
Plans
Videos