1
THUHRILTU 12:13
സത്യവേദപുസ്തകം C.L. (BSI)
എല്ലാറ്റിന്റെയും സാരം ഇതാണ്: ദൈവത്തെ ഭയപ്പെടുക; അവിടുത്തെ കല്പനകൾ പാലിക്കുക. ഇതേ മനുഷ്യനു ചെയ്യാനുള്ളൂ.
Compare
Explore THUHRILTU 12:13
2
THUHRILTU 12:14
എല്ലാ പ്രവൃത്തികളും എല്ലാ രഹസ്യങ്ങളും നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ, ദൈവം അവിടുത്തെ ന്യായവിധിക്കു വിധേയമാക്കും.
Explore THUHRILTU 12:14
3
THUHRILTU 12:1-2
യൗവനകാലത്തു തന്നെ നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക. ഒന്നിലും നിനക്കു സന്തോഷിക്കാൻ കഴിയാത്ത ദുർദിനങ്ങളും വർഷങ്ങളും വരും. അന്ന് സൂര്യന്റെയും ചന്ദ്രനക്ഷത്രാദികളുടെയും പ്രകാശം മങ്ങിയതായി തോന്നും. മഴക്കാറു നീങ്ങുന്നില്ലെന്നു നീ പരാതിപ്പെടും.
Explore THUHRILTU 12:1-2
4
THUHRILTU 12:6-7
വെള്ളിച്ചങ്ങല പൊട്ടുമ്പോൾ തൂക്കിയ പൊൻവിളക്കു വീണുടയും. കിണറ്റുകയർ അറ്റുപോയാൽ കുടം തകരും. മണ്ണായ ശരീരം മണ്ണിനോടു തിരികെ ചേരും. ജീവൻ അതിന്റെ ദാതാവായ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിച്ചെല്ലും.
Explore THUHRILTU 12:6-7
5
THUHRILTU 12:8
ഹാ, മിഥ്യ, മിഥ്യ, സകലവും മിഥ്യ തന്നെ എന്നു പ്രബോധകൻ പറയുന്നു.
Explore THUHRILTU 12:8
Home
Bible
Plans
Videos