അതുകൊണ്ടു കർത്താവു പറയുന്നു:
നിങ്ങൾ അവരെ വിട്ടുപിരിഞ്ഞ്
അവരിൽനിന്ന് അകന്നിരിക്കണം;
അശുദ്ധമായതിനോടു നിങ്ങൾക്കൊരു കാര്യവുമില്ല;
എന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും.
ഞാൻ നിങ്ങളുടെ പിതാവും
നിങ്ങൾ എന്റെ പുത്രന്മാരും പുത്രിമാരും
ആയിരിക്കുകയും ചെയ്യും
എന്നു സർവശക്തനായ കർത്താവ് അരുൾചെയ്യുന്നു.