1
1 JOHANA 3:18
സത്യവേദപുസ്തകം C.L. (BSI)
കുഞ്ഞുങ്ങളേ, വെറും വാക്കുകൊണ്ടും സംസാരംകൊണ്ടും അല്ല പ്രവൃത്തികൊണ്ടും സത്യംകൊണ്ടുമാണു നാം സ്നേഹിക്കേണ്ടത്.
Compare
Explore 1 JOHANA 3:18
2
1 JOHANA 3:16
ക്രിസ്തു നമുക്കുവേണ്ടി തന്റെ ജീവൻ അർപ്പിച്ചു. ഇതിൽനിന്ന് സ്നേഹം എന്തെന്ന് നാം അറിയുന്നു. നമ്മളും സഹോദരന്മാർക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടവരാണ്.
Explore 1 JOHANA 3:16
3
1 JOHANA 3:1
കാണുക, നാം ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവ് എത്ര വലിയ സ്നേഹമാണു നമുക്ക് നല്കിയിരിക്കുന്നത്. നാം അങ്ങനെതന്നെ ആകുന്നു താനും. ലോകം ദൈവത്തെ അറിയായ്കകൊണ്ട് നമ്മെയും അറിയുന്നില്ല.
Explore 1 JOHANA 3:1
4
1 JOHANA 3:8
പാപം ചെയ്യുന്നവൻ പിശാചിന്റെ മകനാകുന്നു. ആദിമുതൽതന്നെ പാപംചെയ്തവനാണല്ലോ പിശാച്. പിശാചിന്റെ പ്രവൃത്തികളെ തകർക്കുവാനാണ് ദൈവപുത്രൻ പ്രത്യക്ഷനായത്.
Explore 1 JOHANA 3:8
5
1 JOHANA 3:9
ദൈവത്തിൽനിന്നു ജനിച്ചവരാരും പാപം ചെയ്യുന്നില്ല. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ സത്ത അവനിൽ കുടികൊള്ളുന്നു. താൻ ദൈവത്തിൽനിന്നു ജനിച്ചവനാകയാൽ അവനു പാപത്തിൽ ജീവിക്കുവാൻ സാധ്യമല്ല.
Explore 1 JOHANA 3:9
6
1 JOHANA 3:17
എന്നാൽ ഐഹികജീവിതത്തിനു വേണ്ട വസ്തുവകകളുള്ള ഒരുവൻ, തന്റെ സഹോദരന്റെ ബുദ്ധിമുട്ടും പ്രയാസവും കണ്ടിട്ടും ദയയുടെ വാതിൽ കൊട്ടിയടയ്ക്കുന്നെങ്കിൽ അയാളിൽ ദൈവത്തിന്റെ സ്നേഹം വസിക്കുന്നു എന്ന് എങ്ങനെ പറയാം?
Explore 1 JOHANA 3:17
7
1 JOHANA 3:24
ദൈവത്തിന്റെ കല്പന അനുസരിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. ദൈവം നമ്മിൽ വസിക്കുന്നു എന്ന് അവിടുന്നു നമുക്കു നല്കിയിട്ടുള്ള ആത്മാവിനാൽ നാം അറിയുന്നു.
Explore 1 JOHANA 3:24
8
1 JOHANA 3:10
ഇതിൽനിന്നും ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും തെളിയുന്നു. നീതി പ്രവർത്തിക്കാത്ത ഒരുവനും ദൈവത്തിൽനിന്നു ജനിച്ചവനല്ല. തന്റെ സഹോദരനെ സ്നേഹിക്കാത്തവനും അതുപോലെതന്നെ.
Explore 1 JOHANA 3:10
9
1 JOHANA 3:11
നാം പരസ്പരം സ്നേഹിക്കണം എന്നുള്ളതാണല്ലോ ആദിമുതൽ നിങ്ങൾ കേട്ട സന്ദേശം.
Explore 1 JOHANA 3:11
10
1 JOHANA 3:13
സഹോദരരേ, ലോകം നിങ്ങളെ വെറുക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുത്.
Explore 1 JOHANA 3:13
Home
Bible
Plans
Videos