YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 136:1-9

സങ്കീർത്തനങ്ങൾ 136:1-9 MALOVBSI

യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. ദൈവാധിദൈവത്തിനു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. കർത്താധികർത്താവിനു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. ഏകനായി മഹാദ്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്. ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. പകൽ വാഴുവാൻ സൂര്യനെയും- അവന്റെ ദയ എന്നേക്കുമുള്ളത്. രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

Video for സങ്കീർത്തനങ്ങൾ 136:1-9